മണക്കാട് പഞ്ചായത്തില്‍ സെന്‍റിനല്‍ സര്‍വെ നടത്തി - സെന്‍റിനല്‍ സര്‍വെ
120 പേരില്‍ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇടുക്കി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണക്കാട് ഗ്രാമപഞ്ചായത്തില്‍ സെന്‍റിനല്‍ സര്‍വെ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫിസിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, കളക്ഷന്‍ ഏജന്‍റുമാര്‍, കച്ചവടക്കാര്‍, റേഷന്‍ വ്യാപാരികള്‍, ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയ വിവിധ മേഖലയില്‍ നിന്നും തെരഞ്ഞെടുത്ത ആളുകള്‍ക്കാണ് പരിശോധന നടത്തിയത്. 120 പേരില്‍ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വല്‍സ ജോണ്‍, വൈസ് പ്രസിഡന്‍റ് ബി.ബിനോയി പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.