ഇടുക്കി: പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച്ച വരെ അടച്ചു. ആലപ്പുഴ സ്വദേശിയായ അസി.സെക്രട്ടറിക്കും കൊല്ലം സ്വദേശിയായ ഹെഡ് ക്ലർക്കിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ഉറവിടം വ്യക്തമല്ല. സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നിരീക്ഷണത്തിലാണ്.
ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് അടച്ചു - santhanpara panchayath
പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടത്.
![ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് അടച്ചു ശാന്തൻപാറ പഞ്ചായത്ത് ഓഫിസ് അടച്ചു ശാന്തൻപാറ പഞ്ചായത്ത് ഓഫിസ് ശാന്തൻപാറ പഞ്ചായത്ത് ഓഫിസ് അടച്ചു കൊവിഡ് santhanpara panchayath santhanpara panchayath office closed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9187838-thumbnail-3x2-idu.jpg)
ശാന്തൻപാറ പഞ്ചായത്ത് ഓഫിസ് അടച്ചു
ഒരു വയസുകാരി ഉൾപ്പെടെ ജില്ലയിൽ ഇന്ന് 143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇതിൽ 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.