ഇടുക്കി:രാജാക്കാട്ടില്‍ കൊവിഡ് അതിവ്യാപനം. ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടാന്‍ തീരുമനം. മൂന്ന് ദിവസത്തേക്ക് അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ ഇന്ന് മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചു. അവശ്യവസ്തുകള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ പകല്‍ 11 മുതല്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാനെ അനുമതിയുള്ളു. ഓട്ടോ, ടാക്സി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ മാത്രമേ അനുവദിക്കു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജാക്കാട്ടില്‍ കൊവിഡ് അതിവ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു - രാജാക്കാട്ടിലെ കോവിഡ് കേസുകൾ
അവശ്യവസ്തുകള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ പകല്‍ 11 മുതല്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാനെ അനുമതിയുള്ളു. ഓട്ടോ, ടാക്സി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ മാത്രമേ അനുവദിക്കു
അതേസമയം രാജാക്കാട്ടില്‍ കൊവിഡ് പരിശോധനക്കായി ഓടുന്ന ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി നവ മാധ്യമങ്ങളില്‍ വാര്‍ത്ത പടര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നും പരിശോധനയ്ക്കായി കൊണ്ടു പോകുന്ന ആളെ മണിക്കൂറുകള്‍ കാത്ത് കിടന്ന് തിരികെ എത്തിയ്ക്കുന്നതിനുള്ള ചാര്‍ജ് മാത്രമാണ് ഈടാക്കുന്നതെന്നും കൊവിഡ് സ്ഥിരീകരിച്ചാല്‍ വാഹനം അണുവിമുക്തമാക്കുകയും കൊറന്‍റൈൻ പോകേണ്ട സാഹചര്യമുണ്ടെന്നും ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌നം നവ മാധ്യമങ്ങളില്‍ ചര്‍ച്ച ആയതോടെ പഞ്ചായത്ത് ഇടപെടുകയും ഓട്ടോ കൂലിയായി 600 രൂപ ഈടാക്കാനും ബാക്കി 100 രൂപ പഞ്ചായത്ത് നല്‍കാനും തീരുമാനമായി. രാജാക്കാട്ടില്‍ കൊവിഡ് വര്‍ധനവ് കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.