കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: രണ്ട് വൈദികർ മരിച്ചു, എൺപതോളം വൈദികർ ചികിത്സയില്‍ - വൈദികര്‍

ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാറിൽ വെച്ചാണ് ധ്യാനം നടത്തിയത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.

Complaint  Csi  csi-priests  ഇടുക്കി  കൊവിഡ് മാനദണ്ഡങ്ങൾ  സി.എസ്.ഐ  വൈദികര്‍  Covid 19
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം; സി.എസ്.ഐ വൈദികര്‍ക്കെതിരെ പരാതി

By

Published : May 5, 2021, 1:27 PM IST

Updated : May 5, 2021, 3:07 PM IST

ഇടുക്കി: കൊവിഡ് മാനദണ്ഡം ലംഘിച്ച് സി.എസ്.ഐ സഭ വൈദികര്‍ക്കായി സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികർ കൊവിഡ് ബാധിച്ച് മരിച്ചു. 480 വൈദികരാണ് ധ്യാനത്തിൽ പങ്കെടുത്തത്. എൺപതോളം വൈദികർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. വൈദികരായ ബിജുമോൻ (52), ഷൈൻ ബി രാജ് (43) എന്നിവരാണ് മരിച്ചത്. നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഷപ്പ് ധർമരാജ് റസാലവും നിരീക്ഷണത്തിലാണ്. ഒരു വിഭാഗം വൈദികരുടെ എതിർപ്പ് കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.

ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാറിൽ വെച്ചാണ് ധ്യാനം നടത്തിയത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ധ്യാനത്തില്‍ പങ്കെടുത്ത ശേഷം വൈദികര്‍ ഇടവകയിൽ എത്തി മറ്റു വൈദികരുമായും വിശ്വാസികളുമായും ഇടപഴകിയെന്നും ആരോപണമുണ്ട്. സഭാ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നുണ്ട്.

വൈദികര്‍ എല്ലാവരും കുടുംബമായി താമസിക്കുന്നവരാണ്. സൺഡേ സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ മറ്റ് സഭാ വിശ്വാസികളടക്കം ആയിരക്കണക്കിന് ആളുകളുമായി വൈദികര്‍ ഇടപഴകിയിട്ടുണ്ട്. ഇതടക്കം വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Last Updated : May 5, 2021, 3:07 PM IST

ABOUT THE AUTHOR

...view details