ഇടുക്കി:ഇടുക്കി രാജകുമാരി പഞ്ചായത്തില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കിലെ വര്‍ദ്ധനവ് ആശങ്കയ്ക്ക് ഇടനല്‍കുന്നു. കനത്ത ജാഗ്രത തുടരുന്നുണ്ടെങ്കിലും പ്രതിദിന കണക്കില്‍ 20ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം.
പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടൈയിൻമെന്‍റ് സോണിലാണ്. ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പ്രതിദിന കണക്കിലെ വര്‍ദ്ധനവില്‍ കുറവ് കാണുന്നില്ല. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ ആന്‍റിജന്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരികയാണ്.