കൊവിഡ് സംശയ നിവാരണം : ഇടുക്കിയിൽ കോള്‍ സെന്‍റർ ആരംഭിച്ചു - ഇടുക്കി കൊവിഡ്
കൊവിഡ് സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം
![കൊവിഡ് സംശയ നിവാരണം : ഇടുക്കിയിൽ കോള്‍ സെന്‍റർ ആരംഭിച്ചു covid helpline covid helpline idukki കൊവിഡ് സംശയ നിവാരണം ഇടുക്കി ജില്ലാ ഭരണകൂടം ഇടുക്കി കൊവിഡ് idukki covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8545022-thumbnail-3x2-idukki.jpg)
ഇടുക്കി : കൊവിഡ് സംശയ നിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാര്‍ റൂമിനോടനുബന്ധിച്ച് കോള്‍ സെന്‍റർ നാളെ മുതൽ പ്രവര്‍ത്തനം ആരംഭിക്കും. റവന്യു, ആരോഗ്യം, പൊലീസ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, തദ്ദേശ സ്വയംഭരണം, പി.ആര്‍.ഡി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാവും വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. കൊവിഡ് സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 18004255640.