കേരളം

kerala

ETV Bharat / state

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൊവിഡ് ഹെല്‍പ് ഡസ്‌ക് - അടിമാലി

മരുന്നുകള്‍, മുഖാവരണം തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഹെല്‍പ് ഡസ്‌ക് വഴി ആവശ്യക്കാരിലെത്തിക്കും.

അടിമാലി പൊലീസ് സ്‌റ്റേഷൻ  COVID HELP DESK  പൊലീസ് സ്‌റ്റേഷൻ  അടിമാലി  കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക്
അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു

By

Published : May 15, 2021, 2:54 AM IST

Updated : May 15, 2021, 6:36 AM IST

ഇടുക്കി: അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൊവിഡ് ഹെല്‍പ് ഡസ്‌ക് തുറന്നു. മേഖലയില്‍ പൊലീസ് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് നടപടി. സാമൂഹിക പ്രതിബദ്ധതയോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഹെല്‍പ് ഡസ്‌ക് ആരംഭിച്ചതെന്ന് അടിമാലി സിഐ ഷാരോണ്‍ പറഞ്ഞു.

also read: അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അവശ്യ സമയങ്ങളില്‍ പൊലീസ് സ്‌റ്റേഷന്‍ വഴി ലഭിക്കേണ്ടുന്ന പാസിനായും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തെ ആശ്രയിക്കാം. മരുന്നുകള്‍, മുഖാവരണം തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഹെല്‍പ് ഡസ്‌ക് വഴി ആവശ്യക്കാരിലെത്തിക്കും. കഴിഞ്ഞ ലോക്ക് ഡൗണ്‍കാലത്തും ഇത്തരത്തില്‍ ക്രമീകരണമേര്‍പ്പെടുത്തിയതായും സിഐ ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : May 15, 2021, 6:36 AM IST

ABOUT THE AUTHOR

...view details