ഇടുക്കി:അടിമാലി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുറക്കും. വാക്‌സിന്‍ ലഭ്യമാകുന്നതനുസരിച്ച് സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങുവാനുള്ള നടപടി സ്വീകരിക്കുമെന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ സ്‌കൂളില്‍ പരിശോധനക്കുള്ള ക്രമീകരണം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി - idukki corona desk news latest
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങുവാനുള്ള നടപടി സ്വീകരിക്കുമെന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു.
1
Also Read: ഇടുക്കി ജില്ലയുടെ ആദ്യ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം നെടുങ്കണ്ടത്ത്
അടിമാലി മേഖലയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകളുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തിയത്.