ഇടുക്കി:കൊവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇടുക്കിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്ക് പുറമെ സമാന്തര പാതകളിലും പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം. ചെക്പോസ്റ്റുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്. ഇത് സമാന്തര പാതകളിലും അനുവര്‍ത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്. അതിര്‍ത്തിയിലെ പ്രധാന സമാന്തര പാതകളായ തേവാരംമെട്ട്, രാമക്കല്‍മേട്, ചതുരംഗപ്പാറ തുടങ്ങിയ മേഖലകളിലൂടെ നിരവധിയാളുകള്‍ ഓരോ ദിവസവും തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയില്‍ എത്തുന്ന സാഹചര്യത്തിലാണ് ആവശ്യം. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധന കര്‍ശനമായതോടെ സമാന്തര പാതകളിലൂടെ ആളുകളെത്തുന്നത് വര്‍ധിക്കാനിടയുണ്ട്.
കൊവിഡ് വ്യാപനം : ഇടുക്കിയില്‍ സമാന്തര പാതകളിലും പരിശോധന വേണമെന്നാവശ്യം - ആശങ്കയിൽ നാട്ടുകാർ
അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധന കര്‍ശനമായതോടെ സമാന്തര പാതകളിലൂടെ ആളുകളെത്തുന്നത് വര്‍ധിക്കാനിടയുണ്ട്.
കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സമാന്തര പാതയായ തേവാരംമെട്ടില്‍ പൊലീസ് ശക്തമായ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റിനായി താൽക്കാലിക സംവിധാനവും ഒരുക്കി നല്‍കിയിരുന്നു. ഇത് ഇക്കുറിയും വേണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം, ജില്ലയിലെ നാല് ചെക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സമാന്തര പാതകളിലും പരിശോധന നടത്തുമെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ അറിയിച്ചു.