ഇടുക്കി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ ഇടുക്കി ജില്ലയില്‍ നടന്നു. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ ആശുപത്രി, ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം, ഹോളി ഫാമിലി ആശുപത്രി തൊടുപുഴ എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് രാവിലെ ഒമ്പത് മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തിയത്.
ഇടുക്കിയിൽ കൊവിഡ് ഡ്രൈ റൺ നടന്നു - Covid dry run
മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് രാവിലെ ഒമ്പത് മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തിയത്
വിതരണ കേന്ദ്രങ്ങളില്‍ കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരുന്നു. വ്യക്തി വിവരങ്ങളും അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടവരാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് പ്രവേശനം നൽകിയത്. തുടര്‍ന്ന് വാക്‌സിനേഷന്‍ ഓഫീസറുടെ മുന്നില്‍ എത്തുമ്പോള്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി വാക്‌സിനേഷന് അനുമതി നല്‍കും. വാക്‌സിന്‍ സ്വീകരിക്കുന്നവരെ അരമണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരിക്കും പോകാന്‍ അനുവദിക്കുക. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും.