ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ തോട്ടം മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ALSO READ:നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് നല്‍കുമെന്നും ഇനിയും എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമെന്നും സബ് കലക്ടര്‍ പറഞ്ഞു. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരുന്നുണ്ട്.
രോഗ ബാധിതരായ ആളുകളെ മൂന്നാര്‍ ശിക്ഷക് സദനിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. തോട്ടം മേഖലയില്‍ രോഗബാധിതരുടെ എണ്ണമേറിയാല്‍ സ്ഥിതി ആശങ്കക്ക് വഴിതുറന്നേക്കാമെന്ന സാഹചര്യം കണക്കിലെടുത്താണ് ജാഗ്രത കടുപ്പിക്കാന്‍ വകുപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്.