ഇടുക്കി: സമൂഹ വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടി യോജിപ്പിച്ചാണ് പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊവിഡ് കെയര്‍ സെന്‍ററും ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി രാജാക്കാട് പഞ്ചായത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയും ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമൂഹ വ്യാപനം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്
മുന്‍കരുതലിന്‍റെ ഭാഗമായി രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊവിഡ് കെയര്‍ സെന്‍ററും ആരംഭിച്ചു.
സമൂഹ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്
രാജാക്കാട് ഗവ. ഹയര്‍സെക്കഡറി സ്‌കൂളില്‍ കൊവിഡ് കെയര്‍ സെന്‍ററും പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഇവര്‍ ക്വാറന്‍റൈന്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന നടത്തുകയും ചെയ്യും . നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നതിന് സന്നദ്ധ സേനയും പ്രവര്‍ത്തിക്കുന്നുണ്ട്.
Last Updated : Jul 18, 2020, 2:42 PM IST