ഇടുക്കി: കൊവിഡ് 19 പശ്ചാത്തലത്തിൽ ഇടുക്കിയിലെത്തുന്ന വിദേശ സഞ്ചാരികളെ നിരീക്ഷിക്കാൻ മൂന്നാറിൽ പ്രത്യേക സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ഇടുക്കിയിൽ വിനോദ സഞ്ചാരം പൂർണമായി നിരോധിച്ചെങ്കിലും സംശയാസ്പദമായി കണ്ടെത്തുന്ന വിദേശികളെ നീരീക്ഷണത്തിൽ വയ്‌ക്കാനും മൂന്നാറിലെ ബജറ്റ് റിസോർട്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ടീ കൗണ്ടി റിസോർട്ടിൽ നീരീക്ഷണത്തിലുള്ള ആറ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കൂടാതെ, തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തോട്ടം തൊഴിലാളികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദേശ സഞ്ചാരികളെ നിരീക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം
ഇടുക്കിയിൽ വിനോദ സഞ്ചാരം പൂർണമായി നിരോധിച്ചെങ്കിലും സംശയാസ്പദമായി കണ്ടെത്തുന്ന വിദേശികളെ നീരീക്ഷണത്തിൽ വയ്‌ക്കാനും മൂന്നാറിലെ ബജറ്റ് റിസോർട്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് 19
173 പേർ ജില്ലയിൽ ആകെ നീരീക്ഷണത്തിലുണ്ട്. ഇതിൽ 81പേർ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിന്നുള്ളവരാണ്. 15 പേരാണ് രോഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. വിനോദ സഞ്ചാരത്തിനെത്തിയ വിദേശ പൗരൻമാരെ 14 ദിവസം നീരീക്ഷണത്തിൽ വയ്‌ക്കുമെന്നും ജില്ല കലക്ടർ പറഞ്ഞു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.