ഇടുക്കി: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി രാജാക്കാട്ടെ വ്യാപാരികള്‍. ലാഭം ഈടാക്കാതെ, പരമാവധി വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍ വിറ്റഴിക്കാനാണ് ഇവരുടെ തീരുമാനം. പ്രളയകാലത്തും കരുതലോടെ പ്രവര്‍ത്തിച്ച രാജാക്കാട്ടിലെ വ്യാപാരികള്‍ ഇത്തവണയും മാതൃകയാവുകയാണ്.
ജനങ്ങള്‍ക്ക് കൈത്താങ്ങായി രാജാക്കാട്ടെ വ്യാപാരികള്‍ - അമിത വില
ലാഭം ഈടാക്കാതെ നിത്യോപയോഗ സാധനങ്ങള്‍ വിറ്റഴിക്കാന്‍ തീരുമാനം
ജനങ്ങള്‍ക്ക് കൈത്താങ്ങായി രാജാക്കാട്ടിലെ വ്യാപാരികള്‍
ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയിൽ ജനങ്ങൾ വ്യാപാരസ്ഥാപങ്ങളിൽ തടിച്ചുകൂടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ അമിത വില ഈടാക്കി വില്‍പന നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനൊപ്പം ഉല്‍പന്നങ്ങൾക്ക് ലാഭം ഈടാക്കാതെ വില്‍പന നടത്താനാണ് വ്യാപാരികളുടെ തീരുമാനം. വ്യാപാര മേഖലയെ സേവന മേഖലയാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. കടകളിലെത്തുന്നവര്‍ക്ക് കൊവിഡ് ബോധവല്‍ക്കരണവും ഇവര്‍ നല്‍കുന്നുണ്ട്.