ഇടുക്കി:ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതപെടുത്താൻ ചിന്നക്കനാലിൽ അടിയന്തര യോഗം യോഗം ചേര്‍ന്നു. മന്ത്രി എം എം മണിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. യുദ്ധത്തെ നേരിടുന്നത് പോലെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ ടി കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനും സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കബിളിപ്പിച്ച് കടന്നുകളഞ്ഞതാണെന്ന് മന്ത്രി എം എം മണി പറഞ്ഞു.
കൊവിഡ് 19; ചിന്നക്കനാലിൽ അടിയന്തര യോഗം ചേർന്നു
നിലവില്‍ ജില്ലയിൽ മൂന്നാറിലടക്കം നൂറ്റി പത്തൊമ്പത് പേര്‍ നിരീക്ഷണത്തിലാണ്. വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ യോഗങ്ങള്‍ ചേരും. പതിനാല് ജില്ലകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി എം എം മണി
നിലവില്‍ ജില്ലയിൽ മൂന്നാറിലടക്കം നൂറ്റി പത്തൊമ്പത് പേര്‍ നിരീക്ഷണത്തിലാണ്. വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ യോഗങ്ങള്‍ ചേരും. പതിനാല് ജില്ലകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും നോട്ടീസ് നല്‍കുമെന്നും വിവരങ്ങൾ മറച്ചുവച്ചാല്‍ അവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടായ പ്രവര്‍ത്തനത്തില്‍ ഓരോ വീടും ഓരോ വ്യക്തിയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.