ഇടുക്കി: കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാര്‍ കെ ടി ഡി സി ടീകൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ല കലക്ടര്‍. മാനേജര്‍ ട്രാവല്‍ ഏജന്‍സിക്ക് വേണ്ടി ഒത്താശ ചെയ്തെന്ന് ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ട്. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജര്‍ക്കെതിരായ വിമര്‍ശനം. അതേസമയം ടീ കൗണ്ടിയിലെ ആറ് ജീവനക്കാർക്ക് പനിയും ചുമയും ആരംഭിച്ചു. ടീ കൗണ്ടി റിസോര്‍ട്ടില്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും വീഴ്‌ചയുണ്ടായി. ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും മാനേജര്‍ ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ മാനേജർക്കെതിരെ നടപടി എടുത്തേക്കും.
ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പാലിച്ചില്ല. നിരീക്ഷണത്തിലുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ ബ്രിട്ടീഷ് പൗരന്‍ മൂന്നാര്‍ വിട്ടത് ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് പൗരന്‍ 14 ദിവസം നിരീക്ഷണത്തിലിരിക്കണം എന്ന നിര്‍ദ്ദേശവും ലംഘിച്ചു. വിവരങ്ങള്‍ ദിശയെ അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ല. മാര്‍ച്ച് 13 നാണ് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
കൊവിഡ് 19; കെടിഡിസി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ല കലക്ടര്‍ - മാനേജർക്കെതിരെ നടപടി
കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാര്‍ കെ ടി ഡി സി ടീ കൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ല കലക്ടര്‍. മാനേജര്‍ ട്രാവല്‍ ഏജന്‍സിക്ക് വേണ്ടി ഒത്താശ ചെയ്തെന്ന് റിപ്പോര്‍ട്ട്. ടീ കൗണ്ടിയിലെ ആറ് ജീവനക്കാർക്ക് പനിയും ചുമയും ആരംഭിച്ചു. മാനേജർക്കെതിരെ നടപടി എടുത്തേക്കും.
കൊവിഡ് 19; കെ ടി ഡി സി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ല കളക്ടര്‍
ടീ കൗണ്ടിയിൽ 75 പേർ നിരീക്ഷണത്തിലാണെന്നും ആശങ്ക ജനമായ സ്ഥിതിയില്ലെന്നും ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ പി കെ സുഷുമ പറഞ്ഞു.