കേരളം

kerala

ETV Bharat / state

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവ് - സെക്ഷൻ ഫോറസ്റ്റ് ഓഫിസ‍ർ

കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു

tribal youth was caught in a fake Idukki  tribal youth was caught in a fake case  SCST Court  ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം  കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന  സരുൺ സജി  വനംവകുപ്പ്  ഗോത്രവർഗ കമ്മിഷൻ  സെക്ഷൻ ഫോറസ്റ്റ് ഓഫിസ‍ർ  ബീറ്റ് ഫോറസ്റ്റ് ഓഫിസർ
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവ്

By

Published : Dec 2, 2022, 12:14 PM IST

ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്‌ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക വർഗ പീഡന നിരോധനനിയമ പ്രകാരം കേസെടുക്കാൽ ഉത്തരവിട്ട് ഗോത്രവർഗ കമ്മിഷൻ. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 20ന് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ മാസമാണ് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസ‍ർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്പെന്‍ഡ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സരുൺ സജി എസ്‌സിഎസ്‌ടി കമ്മിഷന് പരാതി നൽകിയത്.

For All Latest Updates

ABOUT THE AUTHOR

...view details