കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ ദമ്പതികൾ മിന്നലേറ്റു മരിച്ചു - അടിമാലി

ചൂരക്കെട്ടൻകുടിയിൽ നിന്നും ഒന്നര കിലോമീറ്റർ വനത്തിനുള്ളിലേക് മാറി മരോട്ടിച്ചാൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

ഇടുക്കി  Idukki  ചൂരക്കെട്ടൻകുടി  അടിമാലി  killed in lightning
ഇടുക്കിയില്‍ ദമ്പതികൾ മിന്നലേറ്റു മരിച്ചു

By

Published : May 4, 2021, 10:04 AM IST

ഇടുക്കി: അടിമാലി ചൂരക്കെട്ടൻകുടിയിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ചൂരക്കെട്ടൻകുടി സ്വദേശി സുബ്രഹ്മണ്യൻ ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുൻ പഞ്ചായത്ത്‌ അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്ക് പരിക്കേറ്റു.

ചൂരക്കെട്ടൻകുടിയിൽ നിന്നും ഒന്നര കിലോമീറ്റർ വനത്തിനുള്ളിലേക് മാറി മരോട്ടിച്ചാൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ബാബുവിന്റെ ഭാര്യ ഓമനയാണ് ഫോൺ വഴി അയൽവാസിയെ വിവരം അറിയിച്ചത്.

തേനും കാട്ടുവിഭവങ്ങളും ശേഖരിക്കുന്നതിനായി മൂന്ന് ദിവസത്തിന് മുൻപാണ് ഇവർ വനത്തിനുള്ളിൽ താത്കാലിക ഷെഡ് നിർമിച്ച് താമസം ആരംഭിച്ചത്. ഇടുങ്ങിയ വഴിയും മോശം കാലാവസ്ഥയും രക്ഷാപ്രവത്തനങ്ങൾക്ക് ബുദ്ധിമുട്ടാണ്. പൊലീസും ഫയർഫോർസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

ABOUT THE AUTHOR

...view details