കേരളം

kerala

ETV Bharat / state

കഞ്ചാവ് വില്‍പന; ഇടുക്കിയില്‍ ദമ്പതികള്‍ അറസ്റ്റില്‍ - ക്രൈം ന്യൂസ്

ദമ്പതികളില്‍ നിന്നും 80 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

couple arrested for selling ganja  idukki  കഞ്ചാവ് വില്‍പന  ഇടുക്കിയില്‍ ദമ്പതികള്‍ അറസ്റ്റില്‍  ഇടുക്കി  ഇടുക്കി ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  crime news
കഞ്ചാവ് വില്‍പന; ഇടുക്കിയില്‍ ദമ്പതികള്‍ അറസ്റ്റില്‍

By

Published : Nov 11, 2020, 7:39 PM IST

ഇടുക്കി: രാജാക്കാട് കുത്തുങ്കലിൽ കഞ്ചാവ് വില്‍പന നടത്തിയ ദമ്പതികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും 24 പൊതികളിലായി 80 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നഗരത്തില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഉടുമ്പനാട്ട് വേണു വേലായുധൻ, ഭാര്യ ഓമന എന്നിവരെയാണ് ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്‍റെയും ഇന്‍റലിജൻസ് ബ്യുറോയുടെയും സംയുക്ത പരിശോധനയിൽ അറസ്റ്റ് ചെയ്‌തത്‌. ചെറുപ്പക്കാർക്ക് കഞ്ചാവ് വില്‍പന നടത്തുന്നതായുള്ള ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടത്തിയത്. പൊതിയൊന്നിന് 200 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്.

ABOUT THE AUTHOR

...view details