ഇടുക്കി: ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വ്യാജമദ്യം കഴിച്ച സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഹോം സ്റ്റേ ഉടമ തങ്കപ്പൻ മരിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. ഒരാഴ്‌ച മുമ്പ് ഇയാളുടെ ഡ്രൈവർ കോലഞ്ചേരി ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ഇതോടെ വ്യാജമദ്യം കഴിച്ച മൂന്ന് പേരിൽ രണ്ട് പേരും മരിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് തങ്കപ്പൻ മരിച്ചത്.
ചിത്തിരപുരത്തെ ഹേം സ്റ്റേയിൽ നിന്ന് വ്യാജമദ്യം കഴിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു - Counterfeit liquor death
ഒരാഴ്‌ച മുമ്പ് ഇയാളുടെ ഡ്രൈവർ കോലഞ്ചേരി ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ഇതോടെ വ്യാജമദ്യം കഴിച്ച മൂന്ന് പേരിൽ രണ്ട് പേരും മരിച്ചു
കഴിഞ്ഞ 25ന് തൃശൂര്‍ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വച്ച് ഹോം സ്റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും മനോജും ചേര്‍ന്ന് കഴിച്ചു. തുടര്‍ന്ന് ആദ്യം മനോജിന് കണ്ണിന് കാഴ്ച മങ്ങുകയും തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 26ന് ആശുപത്രിയില്‍ എത്തിച്ചു. ഭക്ഷ്യ വിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് ആമസോണ്‍ വഴി വാങ്ങിയ സാനിറ്റൈസര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവർ കഴിച്ചതെന്ന് വ്യക്തമായത്. അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ സ്പിരിറ്റിന്‍റെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മനോജിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു.