ഇടുക്കി: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഹൈറേഞ്ചിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകൾ നടത്തും.
കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി ഇടുക്കി ജില്ലയും - _corona_precaution_
ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകൾ നടത്തും.
രോഗം പടരുവാനുള്ള സാധ്യത വിരളമാണെങ്കിലും കുറ്റമറ്റ പ്രധിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ആരോഗ്യ വകുപ്പ് അടിയന്തിര പ്രധിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തിയത്. നഗരത്തിലെ സ്കൂൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എന്നിവരെ ഉൾക്കൊള്ളിച്ചാണ് യോഗം നടന്നത്. വരും ദിവസങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറുകൾ നടത്തുവാനും വീടുകളിൽ രോഗ പ്രധിരോധത്തിനാവശ്യമായ മുൻകരുതലുകൾ അടങ്ങിയ നോട്ടീസുകൾ നൽകുവാനും തീരുമാനിച്ചു.