ഇടുക്കി:വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിശ്ശിക തീര്‍ത്ത് നടപടികൾ പൂർത്തികരിച്ച ബാങ്ക് വായ്‌പ തിരിച്ചടയ്ക്കാന്‍ കാണിച്ച് കര്‍ഷകന് സഹകരണ ബാങ്കിന്‍റെ നോട്ടീസ്. ഇടുക്കി വെള്ളത്തൂവല്‍ സഹകരണ ബാങ്കാണ് 2012ൽ അടച്ചു പൂർത്തികരിച്ച ലോണ്‍ കുടിശ്ശിക തീര്‍ക്കണമെന്നും ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് കര്‍ഷകനായ റാത്തപ്പള്ളില്‍ ഫ്രാന്‍സീസിന് നോട്ടീസ് അയച്ചത്.
2012ൽ ലോൺ കുടിശിക തീർത്തു; കർഷകന് വീണ്ടും നോട്ടീസ് അയച്ച് സഹകരണ ബാങ്ക് 2009ലാണ് വെള്ളത്തൂവൽ സ്വദേശിയായ ഫ്രാന്‍സീസ് വെള്ളത്തൂവല്‍ സഹകരണ ബാങ്കില്‍ സ്ഥലത്തിന്‍റെ പട്ടയം ഈട് വച്ച് രണ്ട് ലക്ഷം രൂപ ലോണ്‍ എടുക്കുന്നത്. തുടര്‍ന്ന് തിരിച്ചടവ് മുമ്പോട്ട് പോകുന്നതിനിടയില്‍ 2012ൽ ലോണ്‍ പൂര്‍ണമായും അടച്ച് തീര്‍ത്ത് ഈട് നല്‍കിയിരുന്ന പട്ടയവും കൈപ്പറ്റി. എന്നാൽ ശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ബാങ്ക് കർഷകന് നോട്ടീസ് അയച്ചിരിക്കുന്നത്.
2012ൽ ലോൺ കുടിശിക തീർത്തു; കർഷകന് വീണ്ടും നോട്ടീസ് അയച്ച് സഹകരണ ബാങ്ക് 2012ൽ ലോൺ കുടിശിക തീർത്തു; കർഷകന് വീണ്ടും നോട്ടീസ് അയച്ച് സഹകരണ ബാങ്ക് ഇതിനു മുമ്പും വെള്ളത്തൂവല്‍ ബാങ്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2020ൽ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അന്നത്തെ യുഡിഎഫ് ഭരണ സമിതിയെ പിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷമാണ് ലോണ്‍ അടച്ച് തീര്‍ത്തതിന്‍റെ എല്ലാവിധ രേഖകളും കൈവശമുള്ള കര്‍ഷകനോട് പണമടയ്ക്കാന്‍ പറഞ്ഞ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫ്രീന്‍സീസ്.
ALSO READ:യുദ്ധത്തിനെതിരെ ആഗോള മാധ്യമ ലോകവും: റഷ്യയില്‍ സംപ്രേഷണം നിർത്തി വിവിധ വാർത്ത ചാനലുകൾ