ഇടുക്കി :ജനകീയ ആസൂത്രണത്തിന്‍റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജകുമാരി ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ഉടുമ്പൻചോല എംഎൽഎ എംഎം മണി പാര്‍ട്ടി ജനപ്രതിനിധികളെ അധിക്ഷേപിച്ചെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. എംഎൽഎയും സംഘാടകരും സംഭവത്തിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
വിളിച്ചുവരുത്തി അപമാനിച്ചു, എംഎം മണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് - Congress against MM Mani
രാജകുമാരി ഗ്രാമ പഞ്ചായത്തിൽ ജനകീയ ആസൂത്രണത്തിന്‍റെ വാര്‍ഷികവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഉടുമ്പൻചോല എംഎൽഎ എംഎം മണി ജനപ്രതിനിധികളെയും പാർട്ടിയേയും അധിക്ഷേപിച്ചെന്ന് കോണ്‍ഗ്രസ്
![വിളിച്ചുവരുത്തി അപമാനിച്ചു, എംഎം മണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎം മണിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി ഉടുമ്പൻചോല എംഎൽഎ അധിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് എംഎം മണി Congress Rajkumari Constituency Committee alleges against MM Mani Congress against MM Mani എംഎം മണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16145751-thumbnail-3x2-con.jpg)
ചിങ്ങം ഒന്നാം തീയതി രാജകുമാരി ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണത്തിന്‍റെ 25-ാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് എംഎം മണി കോൺഗ്രസ് ജനപ്രതിനിധികളെയും പാർട്ടിയേയും കടന്നാക്രമിച്ചത്. പരിപാടിയിലേക്ക് പഞ്ചായത്ത് അധികൃതർ മുൻകാല ജനപ്രതിനിധികളെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
രാഷ്ട്രീയ അധിക്ഷേപം നടത്തിയ എംഎൽഎയും രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘാടകരും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്‌തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് രാജകുമാരി മണ്ഡലം പ്രസിഡന്‍റ് ബോസ് പുത്തയത്ത് പറഞ്ഞു. തുടർച്ചയായി രണ്ടാം വട്ടവും എംഎൽഎ ആയതിനെ തുടർന്ന് എംഎം മണിക്ക് അഹങ്കാരമാണെന്നും മറ്റ് ജനപ്രതിനിധികളെയൊന്നും പരിഗണിക്കുന്നില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.