ഇടുക്കി :മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് (Mullaperiyar Dam) നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടുക്കി വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല തീര്‍ത്തു (Congress Human chain). കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ (K. Sudhakaran) ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറിൽ പുതിയ ഡാം, തമിഴ്‌നാടിന് വെള്ളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല തീർത്തത്.
മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി വിജയന് (Pinarayi Vijayan) പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണത്തിൽ ഇരിക്കുമ്പോൾ മറ്റൊരു നിലപാടുമാണെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. പത്ത് വർഷം മുമ്പ് മുല്ലപ്പെരിയാർ സമരത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ്റെ ഇപ്പോഴത്തെ നിലപാടുമാറ്റം ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.