കേരളം

kerala

ETV Bharat / state

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് - ഇടുക്കി ജില്ലാ കോണ്‍ഗ്രസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്

By

Published : Nov 22, 2019, 4:21 AM IST

ഇടുക്കി: ജില്ലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കുക, 1964, 1993 വർഷങ്ങളിലെ പട്ടയങ്ങളിൽ കാലോചിതമായ പരിഷ്ക്കരണങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ. കെ മോഹനന്‍റെ അധ്യക്ഷതയില്‍ ശാന്തൻപാറ ടൗണിൽ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്‌തു.

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു വട്ടമറ്റം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബെന്നി തുണ്ടത്തിൽ, ഡി.സി.സി അംഗങ്ങളായ പി.എസ് വില്ല്യം, എസ്. വനരാജ്, ടി.പി തോമസ്, ആർ. വരദരാജൻ, സോളമൻ, എം. മോഹനൻ, പി. എസ് രാഘവൻ, ഇന്ദിര രാഘവൻ, ഗീത വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.

ABOUT THE AUTHOR

...view details