ഇടുക്കി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫിസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്.അരുൺ ധർണ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവിശ്യപെട്ട് കോൺഗ്രസിന്‍റെ ജനകീയ മാർച്ച് - ഇടുക്കി വാർത്തകൾ
ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫിസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
മതികെട്ടാൻ ദേശിയ ഉദ്യാനത്തിലെ ബഫർ സോൺ സിറോ ആക്കുക,കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമവിജ്ഞാപനം പിൻവലിക്കുക. കുത്തക പാട്ട ഭൂമികൾ എല്ലാം വനഭൂമികൾ ആക്കാനുള്ള വനം വകുപ്പിന്‍റെ തീരുമാനം പിൻവലിക്കുക,തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ചും ധരണയും.
പാലം പൂപ്പാറയിൽ നിന്നും ആരംഭിച്ച ജനകീയ മാർച്ച് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കുന്നതുവരെ സമരങ്ങൾ തുടരാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ തീരുമാനം മണ്ഡലം പ്രസിഡന്‍റ് കെ.കെ.മോഹനൻ,വി.റ്റി.ബേബി,ബിജു വട്ടമറ്റത്തിൽ,മണികണ്ഠൻ,ജെയ്‌സൺ തുടങ്ങിയവർ സംസാരിച്ചു.