കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിനെതിരായ സമരം ശക്തം; എകെ ശശീന്ദ്രന്‍റെ കോലം കത്തിച്ച് കോണ്‍ഗ്രസ് - എകെ ശശീന്ദ്രന്‍റെ കോലം കത്തിച്ച് കോണ്‍ഗ്രസ്

ഇടുക്കിയില്‍ കാട്ടാന ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരം ശക്തിപ്പെടുത്തിയത്

ഇടുക്കിയില്‍ കാട്ടാന ആക്രമണം  ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിനെതിരായ സമരം  congress intensifies protest against wild elephant  protest against wild elephant idukki
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിനെതിരായ സമരം ശക്തം

By

Published : Feb 18, 2023, 12:34 PM IST

ഇടുക്കി ഡിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം

ഇടുക്കി:ജില്ലയിലെകാട്ടാന ആക്രമണത്തില്‍ സമരം ശക്തമാക്കി കോണ്‍ഗ്രസ്. പൂപ്പാറയിലെ അനിശ്ചിതകാല നിരാഹാരം 19-ാം ദിവസം പിന്നിട്ടു. ഫെബ്രുവരി 17ന് പ്രവര്‍ത്തകര്‍ വനം മന്ത്രിയുടെ കോലം കത്തിച്ച് റോഡ് ഉപരോധിച്ചു.

കലക്‌ടറേറ്റില്‍ നിന്നുള്ള അഡീഷണല്‍ തഹസില്‍ദാരുടെ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. അതേസമയം, സമരപന്തലിന് മുന്നിലൂടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കടന്നുപോവാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും ഡിസിസി പ്രസിഡന്‍റ് സിപി മാത്യു പറഞ്ഞു. നിരാഹാര സമരത്തിലിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ ഗണേശന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി.

'സിപിഎം നേതൃത്വം വൈകിപ്പിക്കുന്നു':സമരം തുടരുന്നതായി പ്രഖ്യാപിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി എംഡി അര്‍ജുനന്‍ നിരാഹരസമരം ആരംഭിച്ചു. ഇതിനുശേഷമാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍റെ കോലം കത്തിച്ചത്. ഉപരോധസമയത്ത് ഇതുവഴി വന്ന റവന്യു വകുപ്പിന്‍റെ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സര്‍ക്കാര്‍, സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കാട്ടാനകളെ പിടികൂടുന്നതിനുള്ള നടപടി മനപൂര്‍വം വൈകിപ്പിക്കുന്നതായും സിപി മാത്യു ചൂണ്ടിക്കാട്ടി.

ALSO READ| CCTV Visual| അരിക്കൊമ്പന്‍റെ 'പക'യില്‍ പകച്ച് ജനം: നോക്കുകുത്തിയായി അധികൃതര്‍

കാട്ടാനയെ പിടികൂടാനുള്ള നടപടി ജില്ലയില്‍ നിന്നുള്ള സിപിഎം നേതൃത്വം ഇടപെട്ട് വൈകിപ്പിക്കുകയാണ്. കോണ്‍ഗ്രസ് നടത്തുന്ന സമരം തകര്‍ക്കുന്നതിനുള്ള നീക്കമാണ് പിന്നില്‍. ഗാന്ധിയന്‍ സമരമാര്‍ഗത്തില്‍ നിന്നും തങ്ങള്‍ മാറി ചിന്തിക്കുമെന്നും സിപി മാത്യു കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details