ഇടുക്കി:കൊവിഡ് ബാധിച്ചു മരിച്ച വാര്‍ഡ് മെമ്പറുടെ അനുസ്മരണാര്‍ത്ഥം നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നിര്‍ധന കുടുംബങ്ങള്‍ കഴിയുന്ന വീടുകളില്‍ എത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമായിരുന്ന റെജി പനച്ചിക്കലിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് സഹപ്രവര്‍ത്തകരുടെ കിറ്റു വിതരണം. കഴിഞ്ഞ 24-നാണ് കൊവിഡിനെ തുടര്‍ന്ന് ഇയാള്‍ മരിച്ചത്. ട്രേഡ് യൂണിയന്‍റെയും സജീവ പ്രവര്‍ത്തകനായിരുന്ന റെജി.
കൊവിഡ്: മരിച്ച വാര്‍ഡ് മെമ്പറുടെ അനുസ്മരണാര്‍ത്ഥം കിറ്റ് വിതരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍
രാജാക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമായിരുന്ന റെജി പനച്ചിക്കലിനോടുള്ള ആദരവ് പ്രകടിപ്പിച്ച് മറ്റു നിരവധി പ്രവര്‍ത്തനങ്ങളും സഹപ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ALSO READ:അടിമാലിയില്‍ രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കൊവിഡ് നെഗറ്റിവായെങ്കിലും തുടര്‍ ചികിത്സയ്‌ക്കായി വെന്‍റിലേറ്ററില്‍ കഴിയവെയാണ് മരണമടഞ്ഞത്. നേരത്തേ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വാര്‍ഡില്‍ നടത്തിവന്നിരുന്ന നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വാർഡിലെ കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈയിനില്‍ കഴിയുന്നവര്‍ക്കും ക്യാന്‍സര്‍ രോഗികളകടക്കമുള്ള കുടുംബങ്ങള്‍ക്കുമുള്ള അരിയും പലവ്യജ്ഞനവും പച്ചക്കറിയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളാണ് പ്രവര്‍ത്തകര്‍ എത്തിക്കുന്നത്. വരും ദിവസങ്ങളിലും വാര്‍ഡില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.