ഇടുക്കി:ഓൺലൈൻ ക്ലാസ്സുകൾക്ക് സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ടിവി ചലഞ്ച് പദ്ധതി ഏറ്റെടുത്ത് ബൈസൺവാലിയിലെ കോൺഗ്രസ് പ്രവർത്തകരും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി പരിഹാരം കാണുകയാണ് കോൺഗ്രസ് പ്രവർത്തകർ.
നിർധന കുട്ടികൾക്ക് ടിവി നല്‍കി കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റി - congress bison valley news
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈസൺവാലി സർക്കാർ സ്‌കൂളിലെ നിർധന കുട്ടികളെ പിറ്റിഎയുടെയും അധ്യാപകരുടെയും സഹായത്തോടെ കണ്ടത്തി ടെലിവിഷനുകൾ എത്തിച്ചു നൽകുകയാണ്.

ഓൺലൈൻ പഠനം; നിർധന കുട്ടികൾക്ക് ടിവി നല്‍കി കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റി
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈസൺവാലി സർക്കാർ സ്‌കൂളിലെ നിർധന കുട്ടികളെ പിറ്റിഎയുടെയും അധ്യാപകരുടെയും സഹായത്തോടെ കണ്ടത്തി ടെലിവിഷനുകൾ എത്തിച്ചു നൽകുകയാണ്. പദ്ധതിയുടെ ഒന്നാംഘട്ട വിതരണത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.ജെ ജോസഫ് നിർവഹിച്ചു.ബൈസൺവാലി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അലോഷി തിരുതാളി, മണ്ഡലം വൈസ് പ്രസിഡന്‍റ് അഭിലാഷ് മാത്യു, പിറ്റിഎ പ്രസിഡന്‍റ് സുരേഷ് എന്നിവർ പങ്കെടുത്തു.
ഓൺലൈൻ പഠനം; നിർധന കുട്ടികൾക്ക് ടിവി നല്‍കി കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റി