ഇടുക്കി:നെടുങ്കണ്ടത്തെ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി കോണ്‍ഗ്രസിന്‍റെ ആരോപണം. സര്‍വീസുകള്‍ വെട്ടികുറച്ചതിനൊപ്പം ഗാരേജിലെ മുഴുവന്‍ ജീവനക്കാരേയും സ്ഥലം മാറ്റിയിട്ടുണ്ട്. സെന്റര്‍ നിര്‍ത്തലാക്കാനുള്ള നടപടിക്കെതിരെ സമരത്തിനൊരുങ്ങുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 21 സര്‍വീസുകളാണ് നെടുങ്കണ്ടത്ത് നിന്നും ഉണ്ടായിരുന്നത്. ലാഭകരമായി നടന്നിരുന്ന സര്‍വീസുകള്‍ പോലും അകാരണമായി നിര്‍ത്തലാക്കി. നിലവില്‍ 11 സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്. വര്‍ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഏഴ് ജീവനക്കാരേയും സ്ഥലം മാറ്റി.
Also Read: ഭര്‍ത്താവിനെ കുടുക്കാന്‍ ലഹരിമരുന്ന് വച്ച സംഭവം : കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന
ഗാരേജിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 2016ലാണ് നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിയ്ക്കുന്നതിനൊപ്പം അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ ഹബ്ബാക്കി നെടുങ്കണ്ടത്തെ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ബസ് സ്റ്റാന്‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി പഞ്ചായത്ത് ഒരേക്കര്‍ 60 സെന്റ് ഭൂമിയും വിട്ടു നല്‍കി.
പൊതു ജനങ്ങളുടെ സഹായത്തോടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓപ്പറേറ്റിംഗ് സെന്റിനും വര്‍ക് ഷോപ്പിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതും ജനകീയ കൂട്ടായ്മയിലാണ്.
തമിഴ്‌നാട്ടിലെ വിവിധ മേഖലകലേക്ക് നെടുങ്കണ്ടത്ത് നിന്നും ലാഭകരമായി സര്‍വീസുകള്‍ നടത്താന്‍ സാധിയ്ക്കുമെങ്കിലും ഒരു സര്‍വീസ് പോലും ഇവിടെ നിന്നും ആരംഭിക്കുവാന്‍ കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.