ഇടുക്കി: രക്ഷസാക്ഷി മണ്ഡപം നിർമിക്കാൻ സിപിഎം പിരിച്ചെടുത്ത 90 ലക്ഷം എവിടെയെന്ന ചോദ്യവുമായി കോൺഗ്രസ്. പാമ്പാടുംപാറ പഞ്ചായത്തില്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന അനീഷ് രാജന്‍റെ കല്ലറ ഉൾപ്പെടുന്ന സ്ഥലം കാടുപിടിച്ച് വനമായി കിടക്കുമ്പോഴും രക്തസാക്ഷിയുടെ പേരിൽ ഇപ്പോഴും സിപിഎം പണപ്പിരിവ് നടത്തുകയാണന്നും കോൺഗ്രസ് ആരോപിച്ചു. അതിനിടെ അനീഷ് രാജനെ അടക്കം ചെയ്ത ശ്‌മശാനത്തിന് എതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കലക്‌ടർക്ക് പരാതി നല്‍കിയതായും ആരോപണമുണ്ട്.
രക്ഷസാക്ഷി മണ്ഡപം നിർമിക്കാൻ സിപിഎം പിരിച്ച 90 ലക്ഷം എവിടെയെന്ന് കോൺഗ്രസ് - congress against cpm
അനീഷ് രാജനെ അടക്കം ചെയ്ത ശ്‌മശാനത്തിന് എതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കലക്‌ടർക്ക് പരാതി നല്‍കിയതായും ആരോപണമുണ്ട്.
രക്ഷസാക്ഷി മണ്ഡപം നിർമിക്കാൻ സിപിഎം പിരിച്ച 90 ലക്ഷം എവിടെയെന്ന് കോൺഗ്രസ്
ശ്‌മശാനം ഉപയോഗിക്കുന്ന വിവിധ ക്രിസ്‌ത്യൻ സഭകൾ ഇക്കാര്യത്തില്‍ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. സിപിഎമ്മിലും ഇക്കാര്യത്തിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉയർന്ന വിവാദം എങ്ങനെ പ്രതിരോധിക്കണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം ആലോചിക്കുന്നത്.