ഇടുക്കി: 2018ലെ പ്രളയക്കെടുതിക്ക് ശേഷം കൊന്നത്തടി പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അര്‍ഹരായവര്‍ പലരും പടിക്ക് പുറത്തു നില്‍ക്കുമ്പോള്‍ അനര്‍ഹര്‍ ദുരിതാശ്വാസ തുക കൈപ്പറ്റിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇക്കാര്യത്തില്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കാതെ വ്യക്തമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് ശേഷം കൊന്നത്തടി പഞ്ചായത്തില്‍ പ്രളയ ദുരിതാശ്വാസം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ സി കെ പ്രസാദും വി കെ മോഹനനും പുതിയ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
പ്രളയദുരിതാശ്വാസ വിതരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കൊന്നത്തടി പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
1400ഓളം പേര്‍ക്ക് പ്രളയദുരിതാശ്വാസമായി പഞ്ചായത്ത് പരിധിയില്‍ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും അനര്‍ഹരായവര്‍ പലരും സഹായം കൈപ്പറ്റിയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഇവര്‍ മുമ്പോട്ട് വയ്ക്കുന്നു. പ്രളയമൊഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അര്‍ഹരായവര്‍ ചിലര്‍ ആനുകൂല്യവും കാത്ത് പടിക്ക് പുറത്ത് നില്‍ക്കുന്നുവെന്ന വാദവും സി കെ പ്രസാദും വി കെ മോഹനനും മുമ്പോട്ട് വയ്ക്കുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. പക്ഷപാതപരമായ സമീപനം സ്വീകരിക്കാതെ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയ മുഴുവന്‍ ആളുകളേയും അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടു വരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അടിമാലിയില്‍ ആവശ്യപ്പെട്ടു.