ഇടുക്കി: സ്വകാര്യ വ്യക്തി വീട്ടില്‍ നിന്നുള്ള മലിനജലവും കക്കൂസ് മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. ശാന്തൻപാറ ടൗണിന് സമീപം നിരവധി ആളുകൾ ആശ്രയിക്കുന്ന തോട്ടിലേക്കാണ് മലിന ജലം ഒഴുക്കുന്നത്. സംഭവത്തിൽ സമീപവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. ശാന്തമ്പാറ ടൗണിന് സമീപത്തുള്ള ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് പുതിയതായി നിര്‍മിച്ച വീട്ടില്‍ നിന്നാണ് കക്കൂസ് മാലിന്യമടക്കം പൈപ്പുവഴി തോട്ടിലേക്ക് ഒഴുക്കുന്നത്.
കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി - കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി
ശാന്തമ്പാറ ടൗണിന് സമീപത്തുള്ള ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് പുതിയതായി നിര്‍മിച്ച വീട്ടില്‍ നിന്നാണ് കക്കൂസ് മാലിന്യമടക്കമുള്ളവ പൈപ്പുവഴി തോട്ടിലേക്ക് ഒഴുക്കുന്നതെന്ന് പ്രദേശ വാസികൾ പറയുന്നു
പ്രദേശത്ത് ദുർഗന്ധം ഉണ്ടായതോടെ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മലിന ജലം ഒഴുക്കുന്നതായി ശ്രദ്ധ യില്‍പ്പെട്ടത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ദുർഗന്ധം വമിക്കുന്നതു കാരണം വീടിനകത്തുപോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
തോടിന് കുറുകെയുള്ള റോഡിലൂടെ കടന്നുപോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. തോട്ടിലെ വെള്ളമാണ് സമീപത്തെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന മാലിന്യ നിക്ഷേപം തടയുന്നതിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.