ഇടുക്കി: വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായ പെരിയാറിൽ മത്സ്യബന്ധനത്തിന് വിഷപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി സംശയം ഉയരുന്നു. വാഴത്തോപ്പ് പള്ളിക്കവല ഭാഗത്ത് പെരിയാറിൽ പുലർച്ചെയാണ് പത പൊങ്ങി വരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഈ ഭാഗത്ത് മത്സ്യബന്ധനത്തിനായി ചിലർ കഴിഞ്ഞ രാത്രിയിൽ വല കെട്ടിയിട്ടുണ്ടായിരുന്നു.
പെരിയാറിൽ മീൻ പിടിത്തതിനായി വിഷപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി പരാതി - വാഴത്തോപ്പ്
വാഴത്തോപ്പ് പള്ളിക്കവല ഭാഗത്തെ പ്രദേശവാസികൾ ആശങ്കയിൽ.
പെരിയാറിൽ മീൻ പിടിത്തതിനായി വിഷപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി പരാതി
മത്സ്യങ്ങൾ വലയിൽ കുടുങ്ങുന്നതിനുവേണ്ടി പദാർത്ഥങ്ങൾ ഉപയോഗിച്ചതാകാം ഇത്തരത്തിൽ പത പൊങ്ങി വരാൻ കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ചെറുതോണി മുതൽ ആലുവ വരെ തീരപ്രദേശത്തുള്ള ആളുകൾ കുടിവെള്ളത്തിനായ് ആശ്രയിക്കുന്നത് പെരിയാറിനെയാണ്.
Last Updated : Jan 23, 2021, 4:31 AM IST