കേരളം

kerala

ETV Bharat / state

രോഗബാധിതരെ ഒറ്റപ്പെടുത്തുന്നു: രോഗ ബാധിതയുടെ വീഡിയോ ചർച്ചയാകുന്നു - ഇടുക്കി

സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ആവർത്തിച്ചു പറയുമ്പോഴും പല മേഖലകളിലും കൊവിഡ് രോഗബാധിതര്‍ക്ക് കടുത്ത അവഗണനയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ ചർച്ചയാകുന്നു.

covid  idukki  ഇടുക്കി  സന്നദ്ധ സേവന പ്രവര്‍ത്തകര്‍
രോഗബാധിതരെ ഒറ്റപെടുത്തുന്നതായി പരാതി

By

Published : Jul 19, 2020, 8:29 PM IST

Updated : Jul 19, 2020, 8:46 PM IST

ഇടുക്കി: കൊവിഡ് രോഗബാധിതരെ അകറ്റി നിര്‍ത്തുകയല്ല അവര്‍ക്ക് കരുതലാണ് വേണ്ടതെന്ന് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ആവർത്തിച്ചു പറയുമ്പോഴും പല മേഖലകളിലും കൊവിഡ് രോഗബാധിതര്‍ക്ക് കടുത്ത അവഗണനയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ ചർച്ചയാകുന്നു. ഇടുക്കി ജില്ലയിലെ കൊവിഡ് ബാധിതയാണ് വീഡിയോയിലൂടെ ദുരിതത്തെ കുറിച്ച് വിവരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് രാപകലില്ലാതെ പണിയെടുത്ത സന്നദ്ധ സേവന പ്രവര്‍ത്തകര്‍ രോഗിയായി മാറിയപ്പോള്‍ മറ്റുള്ളവർ ഫോണില്‍ വിളിച്ച് ചീത്ത പറയുകയാണെന്ന് ഇവർ വെളിപ്പെടുത്തുന്നു. കുട്ടികളെ അടക്കം മറ്റുള്ളവരില്‍ നിന്ന് മാറ്റി നിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായും ഇവർ വീഡിയോയില്‍ വ്യക്തമാക്കുന്നു.

രോഗബാധിതരെ ഒറ്റപെടുത്തുന്നതായി പരാതി
Last Updated : Jul 19, 2020, 8:46 PM IST

ABOUT THE AUTHOR

...view details