കേരളം

kerala

ETV Bharat / state

14കാരിയെ 16 കാരന്‍ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി - 14കാരിയെ ഗർഭിണിയാക്കിയ 16 വയസുകാരൻ

മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

16-year-old boy raped a 14-year-old girl  14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 16 വയസുകാരനെതിരെ പരാതി  14കാരിയെ പീഡിപ്പിച്ചു  14കാരിയെ ഗർഭിണിയാക്കിയ 16 വയസുകാരൻ  Complaint against a 16-year-old boy
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 16 വയസുകാരനെതിരെ പരാതി

By

Published : Jan 5, 2021, 11:42 AM IST

ഇടുക്കി: കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ 14കാരിയെ 16കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി . ഓൺലൈൻ ക്ലാസിന്‍റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായ് മാസങ്ങളായ് കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു. പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കൗമാരക്കാരനെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details