ഇടുക്കി: അടിമാലി ടൗണില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌റ്റുഡിയോ ഉടമയെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ചതായി പരാതി. കുന്നേല്‍ ബിജു മാത്യുവിനാണ് വ്യാഴാഴ്‌ച്ച വൈകിട്ട് ഏഴ് മണിയോടെ മര്‍ദനമേറ്റത്. തുടർന്ന് ബിജു മാത്യു അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടി. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌റ്റുഡിയോ ഉടമയെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ചതായി പരാതി - studio owner assaulted news
സ്‌റ്റുഡിയോ ഉടമ കുന്നേല്‍ ബിജു മാത്യുവിനാണ് വ്യാഴാഴ്‌ച്ച വൈകിട്ട് ഏഴ് മണിയോടെ മര്‍ദനമേറ്റത്. ബിജുവിനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓള്‍ കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.
സ്‌റ്റുഡിയോയിലെത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിനുള്ളില്‍ കയറി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ബിജു പറയുന്നു. ബിജുവിന്‍റെ മാതാവ് ഒരു വര്‍ഷം മുമ്പ് അടിമാലിയില്‍ വീട് വാടകക്കെടുത്തിരുന്നു. കഴിഞ്ഞ നവംബറില്‍ കാലവധി തീരുകയും പണമിടപാടുകള്‍ അവസാനിപ്പിച്ച് വീടൊഴിയുകയും ചെയ്‌തു. തുടര്‍ന്ന് വീടുമായി ബന്ധപ്പെട്ട ചില അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ ഉടമസ്ഥന്‍ കുറച്ച് പണം കൂടി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പണം നല്‍കി മാതാവ് ഇടപാടുകള്‍ പൂര്‍ണമായി അവസാനിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും പണം നല്‍കണമെന്നാവശ്യപ്പെട്ടാണ് രണ്ടംഗ സംഘം സ്ഥാപനത്തില്‍ എത്തിയതെന്നും ആക്രമണം നടത്തിയതെന്നും ബിജു പറഞ്ഞു.
മാതാവും വീട്ടുടമയും തമ്മില്‍ നടത്തിയ പണമിടപാടില്‍ താന്‍ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബിജു പൊലീസിന് നല്‍കിയ മൊഴി. ആക്രമണം നടത്തിയ വ്യാഴാഴ്‌ച നാല് മണിയോടെ രണ്ടംഗ സംഘം തന്‍റെ സ്ഥാപനത്തില്‍ എത്തി അസഭ്യ വര്‍ഷം നടത്തിയിരുന്നതായും തുടര്‍ന്ന് പൊലീസെത്തി ഇവരെ നീക്കം ചെയ്‌തതായും ബിജു പറഞ്ഞു. ഇതിനു ശേഷം വീണ്ടും രണ്ടംഗ സംഘം സ്ഥാനപനത്തിലെത്തി ആക്രമണം നടത്തിയതായാണ് ബിജുവിന്‍റെ പരാതി. അതേ സമയം ബിജുവിനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓള്‍ കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.