കേരളം

kerala

ETV Bharat / state

കാപ്പിക്കുരു കരിഞ്ഞുണങ്ങുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

വിലയിടിവും ഉല്‍പ്പാദന കുറവും നേരിടുന്ന സമയത്തുണ്ടായിരിക്കുന്ന രോഗബാധ കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്. `

coffee farmers issue  farmers issue latest news  കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  ഇടുക്കി വാര്‍ത്തകള്‍  കോഫി ബോര്‍ഡ്
കാപ്പിക്കുരു കരിഞ്ഞുണങ്ങുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

By

Published : Nov 8, 2020, 3:25 PM IST

Updated : Nov 8, 2020, 5:37 PM IST

ഇടുക്കി: കാലാവസ്ഥ വ്യതിയാനവും രോഗബാധയും കാപ്പി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മൂപ്പെത്താത്ത കാപ്പികുരുകള്‍ കരിച്ചില്‍ ബാധിച്ച് കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തില്‍ ഇത്തവണ ഉല്‍പ്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുപ്പത് ശതമാനത്തോളം കുറഞ്ഞു. ഇതോടൊപ്പമാണ് നിലവില്‍ കാപ്പിക്കുരുകള്‍ വ്യാപകമായി കരിച്ചില്‍ ബാധിച്ച് കൊഴിഞ്ഞ് പോകുന്നത്. വിലയിടിവും ഉല്‍പ്പാദന കുറവും നേരിടുന്ന സമയത്തുണ്ടായിരിക്കുന്ന രോഗബാധ കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്നതിന് കോഫി ബോര്‍ഡടക്കം ശക്തമായ ഇടപെടല്‍ നടത്തണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

കാപ്പിക്കുരു കരിഞ്ഞുണങ്ങുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
Last Updated : Nov 8, 2020, 5:37 PM IST

ABOUT THE AUTHOR

...view details