ഹൈറേഞ്ചിലെ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍ - coffee farmers
വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ കായ്‌കള്‍ വ്യാപകമായി നശിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്.
ഇടുക്കി: ഹൈറേഞ്ചിലെ കാപ്പികര്‍ഷകര്‍ പ്രതിസന്ധിയില്‍. വിളവെടുപ്പ് കാലമാകുമ്പോള്‍ കാപ്പിച്ചെടികളില്‍ കണ്ടുവരുന്ന രോഗബാധയാണ് കര്‍ഷകരെ വലക്കുന്നത്. കുരുകളില്‍ മഞ്ഞപ്പ് ബാധിക്കുകയും തുടര്‍ന്ന് കായും ഇലയും ഉണങ്ങി നശിക്കുകയും ചെയ്യും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ് സമയം. ഹൈറേഞ്ച് മേഖലയില്‍ പടര്‍ന്ന് പന്തലിക്കുന്ന കാപ്പികളാണ് വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ ഇടവിള കൃഷികള്‍ ഒന്നും തന്നെ നടത്തുവാനും കഴിയില്ല. അതേസമയം കോഫി ബോര്‍ഡില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചെറുകിട കര്‍ഷകര്‍ ആരോപിക്കുന്നു. കാപ്പി കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകരെ നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.