കേരളം

kerala

ETV Bharat / state

ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി - ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്

ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

ഇടുക്കി പാക്കേജ്  Idukki package to be completed on time  സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി  ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്  മന്ത്രി എംഎം മണി
ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

By

Published : Feb 9, 2021, 6:22 AM IST

ഇടുക്കി:സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, കാര്‍ഷിക വികസന വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന നടപടികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ഫെബ്രുവരി പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. മൂന്നാറില്‍ കര്‍ഷകര്‍ക്കു ഭീഷണിയായ ഗ്രാന്‍റിസ് മരങ്ങള്‍ പിഴുതുമാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details