ഇടുക്കി:രാമക്കൽമേട്ടിലെ രണ്ടാം ഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് രാമക്കൽമേട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചത്. പ്രളയം, പകർച്ചവ്യാധി ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും ടൂറിസം മേഖലയിൽ മുന്നേറാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത ഡിജിറ്റൽ ട്രാവൽ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം ഈ വർഷം നൽകിയ ട്രാവലർ റിവ്യൂ അവാർഡിൽ ഏറ്റവും മികച്ച ടൂറിസം സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണെന്നും ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാമക്കൽമേട്ടിലെ രണ്ടാം ഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു - Ramakkalmedu
പ്രശസ്ത ഡിജിറ്റൽ ട്രാവൽ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം ഈ വർഷം നൽകിയ ട്രാവലർ റിവ്യൂ അവാർഡിൽ ഏറ്റവും മികച്ച ടൂറിസം സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
വിനോദ സഞ്ചാര വകുപ്പ് ഇടുക്കി ഡിടിപിസി വഴി 1.38 കോടി രൂപ മുതൽ മുടക്കിയാണ് രാമക്കൽമേട്ടിൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ സഞ്ചാരികൾക്കായി നടപ്പാത നിർമ്മാണം, ഫെൻസിങ് പാർക്കിങ്, ഇരിപ്പിടങ്ങൾ, സ്നാക് ബാർ പ്രതിമക്ക് ചുറ്റുമുള്ള നവീകരണ ജോലികൾ, പൂന്തോട്ടവത്കരണം, സോളാർ ലൈറ്റിങ്, കൈവരികൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. രാമക്കൽമേട്ടിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി എം ഉദ്ഘാടനം ചെയ്തു.