കേരളം

kerala

ETV Bharat / state

വിലയിടിഞ്ഞ് ഗ്രാമ്പു: നിലയില്ലാതെ ഹൈറേഞ്ച് കർഷകർ

ഗ്രാമ്പുവിന് ഇന്ന് വിപണിയിൽ അഞ്ഞൂറ് രൂപയിൽ താഴെയാണ് വില.

ഹൈറേഞ്ച് കർഷകരെ നിരാശയിലാക്കി ഗ്രാമ്പു വില  ഹൈറേഞ്ച് കർഷകർ  ഗ്രാമ്പു വില  ഗ്രാമ്പു  ഇടുക്കി  clove price disappoints high range farmers  clove price  high range farmers  clove  idukki
ഹൈറേഞ്ച് കർഷകരെ നിരാശയിലാക്കി ഗ്രാമ്പു വില

By

Published : Jan 17, 2021, 5:21 PM IST

ഇടുക്കി: ഇടുക്കിയിലെ പ്രധാന കാർഷിക വിളകളിലൊന്നാണ് ഗ്രാമ്പു. ഏലം, ജാതി എന്നിവയ്‌ക്കൊപ്പം ഹൈറേഞ്ചിലെ കർഷകർ ഗ്രാമ്പുവും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ മാസങ്ങളായി തുടരുന്ന വിലയിടിവ് ഈ മേഖലയിലെ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. നേരത്തെ 1500 രൂപ വിലയുണ്ടായിരു്ന ഗ്രാമ്പുവിന് ഇന്ന് 500 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

ഹൈറേഞ്ച് കർഷകരെ നിരാശയിലാക്കി ഗ്രാമ്പു വില

വില ഇടിഞ്ഞതോടെ കർഷകർ വിളവെടുപ്പ് നടത്തുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ ഇറക്കുമതി കരാറുകളാണ് ഗ്രാമ്പുവിന്‍റെ വിലയിടിവിന് കാരണമെന്നാണ് കർഷകർ പറയുന്നത്. വിലയിടിവിന് പരിഹാരം കാണാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കർഷകർക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details