ഇടുക്കി:മൂന്നു വര്‍ഷത്തോളമായി തുടരുന്ന അപ്രതീക്ഷിത കാലാവസ്ഥ മാറ്റം ഇടുക്കി ജില്ലയിലെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. 2018ലെ പ്രളയത്തിനു പിന്നാലെയാണ് ജില്ലയിലെ കാലാവസ്ഥയില്‍ അടിമുടി മാറ്റമുണ്ടായതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലെ ശക്തമായ മഴ. പിന്നീട് നവംബര്‍ വരെ ഇടവിട്ട മഴ. ഇടക്കിടെയുള്ള ഇളം വെയിൽ. ഡിസംബര്‍, ജനുവരി മാസങ്ങളിലെ കോടമഞ്ഞ്. ഇവയെല്ലാമാണ് ജില്ലയെ കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമാക്കിയത്. ലോക മാര്‍ക്കറ്റില്‍ ശ്രദ്ധ നേടിയ ഇടുക്കി ഏലക്കായുടെ പിറവിക്ക് പിന്നിലും കാലാവസ്ഥയിലെ ഈ പ്രത്യേകതക്ക് സ്ഥാനമുണ്ട്.
എന്നാല്‍ മിതമായ ചൂടും വെയിലും ഉണ്ടെങ്കില്‍ മാത്രമേ ഏലച്ചെടികള്‍ പരിപാലിക്കാന്‍ കഴിയുവെന്നും കാലാവസ്ഥയില്‍ മാറ്റം വന്നതോടെ ഏലം കൃഷി പാടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.