കേരളം

kerala

ETV Bharat / state

മൂന്നാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - Munnar town

ദേവികുളം എംഎല്‍എ രാജേന്ദ്രന്‍റെയും സബ് കലക്ടര്‍ പ്രേംകൃഷണന്‍റെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ഇടുക്കി  റിപ്പബ്ലിക് ദിനാഘോഷം  മൂന്നാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  ദേവികുളം എംഎല്‍എ രാജേന്ദ്രന്‍  Cleaning  Munnar town  Republic Day Celebration
മൂന്നാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു

By

Published : Jan 25, 2020, 11:22 PM IST

Updated : Jan 25, 2020, 11:57 PM IST

ഇടുക്കി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ദേവികുളം എംഎല്‍എ രാജേന്ദ്രന്‍റെയും സബ് കലക്ടര്‍ പ്രേംകൃഷണന്‍റെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. വിന്‍റര്‍ കാര്‍ണ്ണിവലിനോടനുബന്ധിച്ച് രണ്ടാഴ്‌ച മുമ്പും ശുചീകരണം നടത്തുന്നിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകുമെന്ന് ദേവികുളം സബ് കലക്ടര്‍ പറഞ്ഞു.

പുതിയ മൂന്നാറിലെ മുസ്ലീംപള്ളി മുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും, ഫയര്‍ ഫോഴ്‌സ് അംഗങ്ങളും, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മൂന്നാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
Last Updated : Jan 25, 2020, 11:57 PM IST

ABOUT THE AUTHOR

...view details