ഇടുക്കി:ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ വിതരണത്തിലുണ്ടായ ഗുരുതര വീഴ്‌ച പരിഹരിയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി ആരംഭിച്ചു. ക്ലറിക്കൽ പിഴവ് മൂലം ഓഗസ്‌റ്റിൽ തൊണ്ണൂറായിരം കിലോയിലധികം ഭക്ഷ്യധാന്യത്തിന്‍റെ വിതരണം മുടങ്ങിയിരുന്നു. കേന്ദ്രവിഹിതമായി കാർഡ് ഉടമകൾക്ക് ലഭിയ്‌ക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ വിതരണമാണ് മുടങ്ങിയത്.
റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ നടപടി. കേന്ദ്ര വിഹിതമായി പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യ ധാന്യത്തില്‍, കുറവ് രേഖപെടുത്തുകയായിരുന്നു. ഇതോടെ ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുടമകള്‍ക്കായുള്ള തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണമാണ് മുടങ്ങിയത്.