മണല്‍വാരല്‍ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സമരം - മണല്‍വാരല്‍ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സമരം
സംഘടനാ ജില്ലാ പ്രസിഡന്‍റ് കെവി ശശി സമരം ഉദ്‌ഘാടനം ചെയ്‌തു.
ഇടുക്കി : ഇടുക്കിയില്‍ നിലനില്‍ക്കുന്ന മണല്‍വാരല്‍ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പെരിയാറ്റില്‍ നിന്നും മണല്‍വാരി പ്രതിഷേധിച്ചു. ജില്ലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മണല്‍ വാരല്‍ നിരോധനം നീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. അടിമാലി കാഞ്ഞിരവേലിയിലുള്‍പ്പെടെ ജില്ലയില്‍ ആകെ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് മണല്‍വാരല്‍ സമരം സംഘടിപ്പിച്ചത്. സംഘടനാ ജില്ലാ പ്രസിഡന്‍റ് കെവി ശശി സമരം ഉദ്‌ഘാടനം ചെയ്‌തു. നിയമലംഘന സമരത്തില്‍ എം പി അലിയാര്‍, സി ഡി ഷാജി,ചാണ്ടി പി അലക്‌സാണ്ടര്‍,എം കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.