ഇടുക്കി:മതേതരത്വത്തിന്‍റെ മധുരം നുകര്‍ന്ന് മലയോരത്തിന്‍റെ ക്രിസ്‌മസ് ആഘോഷം. രാജാക്കാട് വികസന കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഒരുനാടൊന്നാകെ നിന്ന് ക്രിസ്‌മസ് ആഘോഷം നടത്തിയത്. ടൗണിലെത്തിയ മുഴുവന്‍ ആളുകള്‍ക്കും കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കേക്ക് വിതരണം നടത്തി. ജാതിയും മതവുമില്ലാത്ത ക്രിസ്‌മസ് ആഘോഷം വിനോദ സഞ്ചാരികള്‍ക്കും വ്യത്യസ്‌തമായ അനുഭവമായിരുന്നു.
മതേതരത്വത്തിന്‍റെ മധുരം പകര്‍ന്ന് മലയോരത്തിന്‍റെ ക്രിസ്‌മസ് ആഘോഷം - christmas
സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകര്‍ന്ന് നല്‍കുന്ന ക്രിസ്‌മസ് ആഘോഷവും മറ്റെല്ലാ ആഘോഷങ്ങളും പോലെ കാര്‍ഷിക കുടിയേറ്റ ഗ്രാമായ രാജാക്കാട് ജാതിയും മതവും മറന്ന് ഒന്നിച്ച് ആഘോഷിച്ചു.
നൂറുകണക്കിന് പാപ്പാമാരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന കരോള്‍ സംഘം രാജാക്കാട് ക്രിസ്‌തുരാജ ഫൊറോന പള്ളിയില്‍ നിന്നും പുറപ്പെട്ടു. രാജാക്കാട് എസ്എന്‍ഡിപി, എന്‍എസ്എസ് കരയോഗം, മമ്മട്ടിക്കാനം ജുമ മസ്‌ജിദ്, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ പള്ളിമുറ്റത്തുനിന്നും ഒന്നിച്ച് ടൗണിലേയ്ക്ക് കരോള്‍ ഗാനമാലപിച്ച് യാത്ര നടത്തി. പോകുന്ന വഴികളില്‍ മുഴുവന്‍ ആളുകള്‍ക്കും കേക്കുകള്‍ വിതരണം ചെയ്‌തു.
Also read:ക്രിസ്‌മസ് ആഘോഷനിറവിൽ കൊച്ചിയും; ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു