ഇടുക്കി:ഹൈറേഞ്ചിന്‍റെ ആരോഗ്യ മേഖലയ്ക്ക് കരുത്തായി ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം വികസിപ്പിക്കാനൊരുങ്ങുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടമടക്കം നിർമിച്ച് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി വികസനം നടത്താനൊരുങ്ങുന്നത്. പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഹൈറേഞ്ചിന് ആശ്വാസമായി ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്ര വികസനം - ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടമടക്കം നിർമിച്ച് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി വികസനം നടത്താനൊരുങ്ങുന്നത്. പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു
ഏറ്റവും വലിയ ഭൂവിസ്‌തൃതിയുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രമാണ് മൂന്നാറിന് സമീപമുള്ള ചിത്തിരപുരം ആരോഗ്യ കേന്ദ്രം. 1200 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഈ ആരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നതാണ്. മൂന്നാര്‍, ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട അടക്കമുള്ള വിദൂര മേഖലകളിലെ ആളുകള്‍ക്കും ആശ്രയം ഈ ആശുപത്രിയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. ഇവിടെ നടക്കുന്ന അപകടങ്ങൾക്കോ മറ്റ് അത്യാഹിതങ്ങള്‍ക്കോ നിലവിൽ അടിമാലിയിലോ എറണാകുളത്തോ എത്തേണ്ട സാഹചര്യമാണ് ഉള്ളത്. ഇതിന് മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടതായും വരും. ആശുപത്രിയുടെ വികസനം സാധ്യമാകുന്നതോടെ ആദിവാസി സമൂഹത്തിനടക്കം ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനാകും.