കേരളം

kerala

ETV Bharat / state

വികസനം പേപ്പറില്‍ മാത്രം; ആദിവാസി പുനരധിവാസ ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് നാട്ടുകാര്‍ - chinnakkanal tribal fund corruption

വന്യമൃഗശല്യത്തെ തുടര്‍ന്ന് താമസക്കാര്‍ ഉപേക്ഷിച്ച് പോയ മേഖലയില്‍ വികസനം എത്തിച്ചു എന്ന വ്യാജേന കരാര്‍ ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്നാണ് നാട്ടുകാരുടെ പരാതി

ചിന്നക്കനാല്‍ ആദിവാസി മേഖല  ചിന്നക്കനാല്‍ ആദിവാസി മേഖല അഴിമതി  ചിന്നക്കനാല്‍ ആദിവാസി മേഖല പുനരധിവാസ പദ്ധതി അഴിമതി  chinnakkanal tribal fund corruption  tribal fund corruption in idukki
വികസനം പേപ്പറില്‍ മാത്രം; ആദിവാസി പുനരധിവാസ ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് നാട്ടുകാര്‍

By

Published : May 7, 2022, 4:15 PM IST

ഇടുക്കി:ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മന്ത്രി കെ രാധാകൃഷ്രണന് പരാതി നല്‍കി. വന്യമൃഗശല്യത്തെ തുടര്‍ന്ന് താമസക്കാര്‍ ഉപേക്ഷിച്ച് പോയ മേഖലയില്‍ വികസനം എത്തിച്ചു എന്ന പേരിലാണ് കരാര്‍ ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതെന്ന് പരാതിക്കാര്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ ജില്ല ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഉണ്ടാകാത്തതിനാലാണ് ആദിവാസികളുടെ പുതിയ നീക്കം.

ആദിവാസി പുനരധിവാസ ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് നാട്ടുകാര്‍

മേഖലയില്‍ കാട്ടാനയുടെ ഉള്‍പ്പടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീടുകളുടെ ഉള്‍പ്പടെ നിര്‍മ്മാണം ഉപേക്ഷിച്ചാണ് സ്ഥലത്ത് നിന്നും പലരും ബന്ധു വീടുകളിലേക്ക് താമസം മാറിയത്. ഈ പ്രദേശത്തേക്കുള്ള റോഡുകളുടെ പണി പൂര്‍ത്തീകരിച്ചു, മേഖലയിലേക്ക് വൈദ്യുതിയും വെള്ളവും എത്തിച്ചു എന്ന വ്യാജേനയാണ് പദ്ധതിയില്‍ നിന്നും പണം കരാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ജോയിന്‍റ് ജോയിന്‍റ് ഡയറക്‌ടര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഴിമതി കണ്ടെത്തിയിരുന്നു.

ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ 2021 ജനുവരിയില്‍ തന്നെ ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ മന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details