ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപത്തെ അനധികൃത കെട്ടിട നിർമാണത്തിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലയോട് ചേര്‍ന്ന് ദേശീയപാത എണ്‍പത്തിയഞ്ച് കടന്നുപോകുന്ന ഗ്യാപ് റോഡിന് സമീപത്തായി നടക്കുന്ന അനധികൃത കെട്ടിട നിർമാണത്തിനെതിരെയാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
അനധികൃത കെട്ടിട നിർമാണത്തിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ - Chinnakkanal
അനധികൃത നിർമാണത്തിനെതിരെ തഹസില്‍ദാര്‍, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
നിർമാണ നിരോധനം നിലനില്‍ക്കുന്ന ഈ പ്രദേശത്തേക്കുള്ള റോഡ് ടാറിങ് നടത്തുകയും ചെയ്‌തിട്ടുമുണ്ട്. വില്ലേജ് ഒഫിസര്‍ വ്യാപകമായി പരിശോധന നടത്താതെ എന്‍ഒസി നല്‍കിയതാണ് നിലവില്‍ നിർമാണ നിരോധനം നിലനില്‍ക്കുമ്പോഴും വന്‍കിട നിർമാണം നടക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. മാത്രമല്ല വന്‍കിട കെട്ടിട നിർമാണത്തിനൊപ്പം ഇവിടേക്ക് നിർമിച്ചിരിക്കുന്ന ടാറിങ് റോഡ് റവന്യൂ ഭൂമി കയ്യേറിയതാണെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.
ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന്‍റെ ഭാഗമായി തഹസില്‍ദാര്‍, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുകയും ചെയ്‌തു.